Wednesday, July 2, 2025

1965ലെ ഇന്ത്യ–പാക്ക് യുദ്ധകാലത്ത് സ്ഥാപിച്ച സൈറൺ ഇനി മുഴങ്ങില്ല; സൈറന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ്

1965ലെ ഇന്ത്യ–പാക്ക് യുദ്ധകാലത്ത് ആലുവ നഗരസഭ ഓഫിസിൽ സർക്കാർ നിർദേശപ്രകാരം സ്ഥാപിച്ച സൈറൺ ഇനി മുഴങ്ങില്ല. സൈറൺ ശബ്ദശല്യം ഉണ്ടാക്കുന്നതായി കങ്ങരപ്പടി സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർ എൻ.എസ്.കെ. ഉമേഷാണ് സൈറന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവിട്ടത്. അതിനു മുൻപു പരാതിക്കാരനെയും നഗരസഭാ സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയറെയും വിളിച്ചു ഹിയറിങ് നടത്തിയിരുന്നു.



അരനൂറ്റാണ്ടിലേറെയായി ആലുവയുടെ ഘടികാരമായി മുഴങ്ങിയിരുന്ന നഗരസഭാ ഓഫീസിലെ സൈറൺ നിലച്ചു. അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ശബ്ദം വരുന്നുവെന്ന പരാതിയെ തുടർന്നാണ്‌ കലക്ടറുടെ നിരോധനം. ഇതോടെ ചൊവ്വാഴ്ചമുതൽ സൈറൺ മുഴക്കുന്നത് നഗരസഭ നിർത്തി .

നൂറിലേറെ വർഷം പഴക്കമുള്ള നഗരസഭയില്‍ സൈറണ്‍ സ്ഥാപിച്ചിട്ട് 50 വർഷത്തിലേറെയായി. വ്യവസായനഗരമായിരുന്നതിനാൽ ജനങ്ങളെ സമയം അറിയിക്കാൻവേണ്ടിയായിരുന്നു സൈറൺ സ്ഥാപിച്ചത്. ജീവനക്കാരുടെയും വിവിധ കമ്പനി, ഫാക്ടറി തൊഴിലാളികളുടെയും പ്രവര്‍ത്തനസമയം കൂടിയായിരുന്നു സൈറണ്‍. ബഹുനിലക്കെട്ടിടങ്ങളും വാഹനങ്ങളുടെ ബാഹുല്യവും ഇല്ലാതിരുന്ന കാലത്ത് ആലുവയ്ക്കുപുറമെ സമീപഗ്രാമങ്ങളിലും നഗരസഭയിലെ സൈറന്റെ ശബ്ദം എത്തുമായിരുന്നു. അടിയന്തരസാഹചര്യങ്ങളിൽ സൈറണ്‍ മുഴങ്ങിയാല്‍ ജനങ്ങള്‍ വിവരം തിരക്കി നഗരസഭയിലും എത്തിയിരുന്നു.



കങ്ങരപ്പടി വടകോട് വടക്കേല്‍ അഡ്വ. ജേക്കബ് മാത്യുവാണ്‌ പരാതിക്കാരൻ. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എൻജിനിയറുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ദിവസവും രാവിലെ 5, 8, പകൽ 1, വൈകിട്ട് 5, രാത്രി 8 എന്നിങ്ങനെ അഞ്ചുതവണയാണ് സൈറണ്‍ മുഴക്കിയിരുന്നത്. പരാതിയുടെ ഭാഗമായി ശബ്ദപരിശോധനയും ഹിയറിങ്ങും നടത്തി. സൈറണ്‍ മുഴങ്ങാത്തപ്പോൾ ശബ്ദത്തിന്റെ തോത്‌ 77.4 വെയ്റ്റഡ് ഡെസിബെലും സൈറണ്‍ മുഴങ്ങുമ്പോള്‍ 95.5 വെയ്റ്റഡ് സെഡിബെലുമാണ്‌. വ്യവസായമേഖലയില്‍ 65 ഡെസിബെലാണ് അനുവദനീയമായ പരിധി.

സൈറൺ അനുവദനീയ അളവിലും കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് കലക്ടർക്കു റിപ്പോർട്ട് നൽകി. ദിവസവും രാവിലെ 5നും രാത്രി 8നും ഇടയ്ക്ക് 5 തവണയാണ് ആലുവ നഗരസഭയിൽ സൈറൺ മുഴങ്ങുന്നത്. 60 വർഷമായി ഇതു തുടരുന്നു. ഇന്ത്യ–പാക്ക് യുദ്ധകാലത്തു അത്യാഹിതം ഉണ്ടായാൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനും മുൻകരുതൽ എടുക്കാനുമാണ് സൈറൺ സ്ഥാപിച്ചത്. അന്തരിച്ച ജോർജ് പട്ടമന ആയിരുന്നു അന്നു നഗരസഭാധ്യക്ഷൻ. ആലുവ കേന്ദ്രീകരിച്ച് അന്നു സിവിൽ ഡിഫൻസ് കമ്മിറ്റിയും പ്രവർത്തിച്ചിരുന്നു.


Aluva Siren Stopped

The siren at the municipal office, which had been ringing like a bell for Aluva for more than half a century, has stopped. The Collector's ban was imposed following complaints that the noise was exceeding the permissible limit. With this, the municipality has stopped sounding the siren from Tuesday.




No comments:

Post a Comment